ആറ് ടീമുകളടങ്ങിയ ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തിരുന്നു.മുംബൈ: ട്വന്‍റി -20 മുംബൈ ലീഗിന്‍റെ കമ്മീഷണറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറിനെ തെരഞ്ഞെടുത്തു. മാര്‍ച്ച്‌ 11 മുതല്‍ 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂര്‍ണമെന്‍റ് നടക്കുന്നത്. ആറ് ടീമുകളടങ്ങിയ ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ എന്നിവര്‍ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് എന്നിവയുടെ ഐക്കണ്‍ താരങ്ങളാണ്.

Post A Comment: