കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു


തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ അംഗവുമാണ് രാജേഷ്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്. ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post A Comment: