ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു


തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു.
ജേക്കബ് തോമസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകം അനുമതിയില്ലാതെയാണു എഴുതിയതെന്നും സര്‍വീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
.
സര്‍വിസിലിരിക്കെ ആത്മകഥ രചിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. പുസ്തകം പരിശോധിച്ചപ്പോള്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമായ പരാമര്‍ശങ്ങളുണ്ട്. പൊലിസ് ഉദ്യോഗസ്ഥന് സര്‍വിസിലിരിക്കെ പുസ്തകം എഴുതാന്‍ തടസമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുസ്തകത്തിലുണ്ട്. പുസ്തകം രചിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുസ്തത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ഇപ്പോള്‍ ചട്ടലംഘനം കണ്ടെത്തിയത്.

Post A Comment: