പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. വാഹനപരിശോധനയിലെ അപാകതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ മോശമായി പെരുമാറിയതും രണ്ടു പേരുടെ മരണിത്തിനിടയാക്കിയ സംഭവങ്ങളും അരങ്ങേറിയതിനെ തുടര്‍ന്നാണ് ബെഹ്‌റയുടെ പ്രതികരണം.

Post A Comment: