ആന്ധ്ര നിയമസഭയില്‍ നിന്ന്​ രണ്ട്​ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു.


അമരാവതി: ആന്ധ്ര നിയമസഭയില്‍ നിന്ന്​ രണ്ട്​ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. 
കേന്ദ്രമന്ത്രിസഭയില്‍ നിന്ന്​ മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ച​ന്ദ്രബാബു നായിഡു അറിയിച്ചതിന്​ പിന്നാലെയാണ്​ ബി.ജെ.പിയുടെ നടപടി. സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്​, പഡികോണ്ടല മാനിക്യാല റാവുവുമാണ്​ രാജിവെച്ചത്​. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ്​ രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്​. രണ്ട്​ മന്ത്രിമാരും വ്യാഴാഴ്​ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ​െങ്കടുക്കില്ലെന്ന്​ ബി.ജെ.പി അറിയിച്ചു. ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്​ രാജിവെക്കാനുള്ള തീരുമാനം രാഷ്​ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.  

ആന്ധ്രക്ക്​ പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌​ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്​ പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കുമെന്ന്​​ ടി.ഡി.പി നേതാവ്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കിയിരുന്നു.

Post A Comment: