ക്യാമറയ്ക്ക് CR3 റോ ഫോര്‍മാറ്റാണ് നല്‍കിയിരിക്കുന്നത്.


4K വിഡിയോ ഷൂട്ട് ചെയ്യാവുന്ന കനോണ്‍ന്‍റെ EOS M 50 ക്യാമറ പുറത്തിറക്കി. 24MP APSC സെന്‍സറാണ് ആദ്യ കനോണ്‍ മിറര്‍ലെസ് ക്യാമറയ്ക്കുള്ളത്. ഡ്യൂവല്‍ പിക്സല്‍ ഓട്ടോഫോക്കസാണ് ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈഫൈ, ബ്ലൂടൂത് എന്‍എഫ്സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷന്‍സുള്ള ക്യാമറയ്ക്ക് CR3 റോ ഫോര്‍മാറ്റാണ് നല്‍കിയിരിക്കുന്നത്. ഡിജിക് 8 പ്രൊസസര്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് ബില്‍റ്റ്‌ ഇന്‍ ഇലക്‌ട്രോണിക് വ്യൂ ഫൈന്‍ഡറുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും നല്ല ചിത്രങ്ങള്‍ പെട്ടെന്നു പോസ്റ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, വളരെ എളുപ്പത്തില്‍ അതു ചെയ്യാം. EOS M 50യുടെ ബോഡിക്കു മാത്രം വില 780 ഡോളറായിരിക്കും. EFM 1545mm F3.56.3 IS STM കിറ്റ് ലെന്‍സിനും ബോഡിക്കും കൂടെ 900 ഡോളറായിരിക്കും വില. 55200mm F4.56.3 IS STM ലെന്‍സും കൂടെ വാങ്ങുന്നുണ്ടെങ്കില്‍ 1250 ഡോളര്‍ നല്‍കണം.

Post A Comment: