പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു.ദില്ലി: പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോള്‍ താരത്തിന് 89 വയസായിരുന്നു. ബോളിവുഡിന്‍റെ ഈ പ്രിയ താരത്തിന്‍റെ വേര്‍പാട് അമിതാഭ് ബച്ചനാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വെച്ചത്. ഹാഫ് ടിക്കറ്റ്, ഇഷാര, ജബ് ജബ് ഫൂല്‍ ഖൈല്‍, പ്രീത് നാ ജാനെ റീത്, ആമേന്‍ സാമ്ന, ഉപകാര്‍, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.

Post A Comment: