ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്


ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു. രാജ്യത്തിന്റെയാകെ ശ്രദ്ധയാകഷിച്ച ത്രിപുരയി ആദ്യമിനിറ്റു മുതലേ ബിജെപി സിപിഐഎമ്മിനെ വിറപ്പിച്ചു. ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. ത്രിപുരയുടെ ചെങ്കോട്ടയി ഇടതുപക്ഷത്തെ അട്ടിമറിച്ച് 43 സീറ്റി ബിജെപി മുന്നേറുന്നു. സിപിഐഎം 16 സീറ്റുമായി പിന്നിലാണ്. കഴിഞ്ഞതവണ ഒരു സീറ്റി പോലും ജയിക്കാതിരുന്ന ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണു രാജ്യം നോക്കിക്കാണുന്നത്. രണ്ടു സീറ്റി സാന്നിധ്യമറിയിച്ച കോഗ്രസ് ഒടുവിലത്തെ ഫലസൂചനകളി സംപൂജ്യരായി.

മേഘാലയയി ശക്തമായ ലീഡി മുന്നേറിയ ബിജെപിയെ കോഗ്രസ് പിന്നിലാക്കി. 26 സീറ്റി ലീഡ് നേടി കോഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എപിപി 12 സീറ്റുകളിലും ബിജെപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവ18. നാഗാലാഡി 31 സീറ്റുകളിലാണ് ബിജെപിക്ക് ലീഡ്. എപിഎഫ് 26 സീറ്റിലേക്ക് ലീഡ് ഉയത്തി. മറ്റുള്ളവ3. കഴിഞ്ഞതവണ ബിജെപി ഒന്നും എപിഎഫ് 38 സീറ്റുമാണ് നേടിയത്.

വോട്ടെടുപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി മൂന്ന് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരുന്നു വോട്ടെടുപ്പ് നടന്നത്. മേഘാലയയില്‍ 10 വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസിനെ യാണ് ബിജെപി വെല്ലുവിളിക്കുന്നത്. നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപിക്ക് ഒപ്പം മത്സരിക്കുന്നു.

ത്രിപുര

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സംസ്ഥാനത്ത് 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇടതുപക്ഷത്ത് സിപിഎം56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റില്‍.

കാല്‍നൂറ്റാണ്ടായി ഇടതുഭരണത്തില്‍ തുടരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎമ്മിന്റെ തുറുപ്പുചീട്ട്. 2013ല്‍, മല്‍സരിച്ച 50 സീറ്റില്‍ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായിരിക്കുന്നത്.

കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതല്‍ ചിട്ടയോടെ പ്രചാരണ പ്രവര്‍ത്തനം നടത്തിയാണ് ഇടതുകോട്ട തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

മേഘാലയ

ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്തും 59 സീറ്റിലാണ് തിരഞ്ഞെടുപ്പു നടന്നത്. വില്യംനഗറിലെ എന്‍എസിപി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍.സാംഗ്മ കൊല്ലപ്പെട്ടതിനാല്‍ ഉപതിരഞ്ഞെടുപ്പ് വേണം.

കോണ്‍ഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയുണ്ട്, ബിജെപിക്ക് 47 സീറ്റിലും. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മ സ്ഥാപിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 52 സീറ്റിലും, സഖ്യമായി മല്‍സരിക്കുന്നതില്‍! യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്പിഡിപിക്ക് 13 സീറ്റിലും സ്ഥാനാര്‍ഥികളുണ്ട്.

കഴിഞ്ഞ തവണ 1.27% മാത്രം വോട്ടു നേടിയ ബിജെപി മാറ്റമാണ് മുദ്രാവാക്യമായി ഉന്നയിക്കുന്നത്. ബിജെപിയെ അധികാരത്തിലേറ്റുന്നത് മേഘാലയയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ഭാഷയെയും മതത്തെയും ബാധിക്കുമെന്ന് കോണ്‍ഗ്രസിന്റെ വാദം.

നാഗാലാന്‍ഡ്

നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും 59 സീറ്റിലാണ് മല്‍സരം. തുടര്‍!ച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിള്‍!സ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍!ട്ടിയുമായി (എന്‍ഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റില്‍ മല്‍സരിക്കുന്നു. പത്തു സീറ്റിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ.

നെയിഫിയു റയോയുടേതിനു പുറമെ, 39 സീറ്റില്‍കൂടി എന്‍ഡിപിപിക്കു സ്ഥാനാര്‍ഥികളുണ്ട്. ആദ്യം 23 സീറ്റില്‍ മത്സരിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ്, മല്‍സരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെമേ ഖാപേ തേരിയുടെ പ്രവചനം.

Post A Comment: