അണ്ണാ ഹസാരെ വീണ്ടും രാംലീല മൈതാനത്ത്​ സമരത്തിനെത്തുന്നു.ദില്ലി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വീണ്ടും രാംലീല മൈതാനത്ത്​ സമരത്തിനെത്തുന്നു. ബി.ജെ.പി സര്‍ക്കാറി​ന്‍റെ നയങ്ങള്‍ക്കെതിരായി അനിശ്​ചിതകാല നിരാഹര സമരമാണ്​ ഹസാരെ ആരംഭിക്കുന്നത്​. അഴിമതിക്കെതിരായി നടത്തിയ സമരം ഏഴ്​ വര്‍ഷം തികയുമ്പോഴാണ്​​ ​ വീണ്ടുമൊരു സമരവുമായി ഹസാരെ രംഗത്തെത്തുന്നത്​. അന്ന്​ നടത്തിയ സമരം യു.പി.എ സര്‍ക്കാറി​ന്‍റെ അടിത്തറയിളക്കിയിരുന്നു. മഹാത്​മ ഗാന്ധിയുടെ ശവകുടീരമായ രാജ്​ഘട്ടിലെത്തിയതിന്​ ശേഷമാവും സമരത്തിനായി ഹസാരെ രാംലീല മൈതാനത്തിലേക്ക്​ വരിക. ലോക്​പാല്‍ നടപ്പിലാക്കുന്നതിലെ മെ​ല്ലെപോക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്​ ന്യായവില ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ്​ ഇക്കുറി ഹസാരെയുടെ സമരം. പ്രക്ഷോഭകര്‍ ഡല്‍ഹിയിലെത്തുന്നത്​ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയെന്ന്​ ഹസാരെ ആരോപിച്ചു. ത​ന്‍റെ സമരത്തിന്​ പൊലീസ്​ സംരക്ഷണം ആവശ്യമില്ലെന്ന്​ നേരത്തെ അറിയിച്ചതാണ്​. ഇതിനായി നിരവധി കത്തുകള്‍ കേ​ന്ദ്രസര്‍ക്കാറിന്​ അയച്ചിരുന്നുവെന്ന്​ ഹസാരെ വ്യക്​തമാക്കി.

Post A Comment: