മു​രു​ക​ന്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രോ​ട് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി.തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ന്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രോ​ട് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാ​യ പാ​ട്രി​ക് പോ​ള്‍, ശ്രീ​കാ​ന്ത് വ​ല​സ​പ്പ​ള്ളി എ​ന്നി​വ​രോ​ടാ​ണ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. 2017 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് മു​രു​ക​ന്‍ കൊ​ല്ലം ഇ​ത്തി​ക്ക​ര​യ്ക്കു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൊ​ല്ല​ത്തെ അ​ഞ്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മു​രു​ക​നെ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നാ​ണ് പ​രാ​തി.

Post A Comment: