തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി.തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി. അതിനുള്ള തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ആസൂത്രണം ചെയ്യണം. ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിനാണ്​ മുന്‍ഗണനയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മി​ന്‍റെ 23ാമത്​ പാര്‍ട്ടി കോണ്‍ഗ്രസി​ന്‍റെ ഭാഗമായി തിരുവനന്തപുരം വി.​ജെ.ടി ഹാളില്‍ നടക്കുന്ന ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്​ സി.പി.എം കരട് രാഷ്ട്രീയ രേഖ വിഭാവനം ചെയ്യുന്നത്. നേതാക്കള്‍ അല്ല നയമാണ് വേണ്ടത്. ഇടത് ശക്തികള്‍ ഐക്യത്തോടെ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പൊതു പ്രക്ഷോഭത്തില്‍ അണിചേരണം. സമരത്തില്‍ ഏതൊരു സംഘടനയുമായും കൈകോര്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. 

Post A Comment: