യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ.


കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ 23ന് വിശദമായ വാദം കേള്‍ക്കും.
ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമശങ്ങ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തി സംസ്ഥാന സക്കാ സഹായിക്കണമെന്നും കോടതി നിദ്ദേശിച്ചിരുന്നു.
സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടും കോടതി നിരാകരിച്ചിരുന്നു. പ്രതികള്‍ക്ക് ഉന്നതനേതാക്കളുമായി ബന്ധമുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
കേസി ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികക്കെതിരെ യുഎപിഎ ചുമത്തണമെന്നു നിദ്ദേശിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറാനും ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹജി നിലനിക്കില്ലെന്ന സംസ്ഥാന സക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാപാഷ തള്ളി.


Post A Comment: