അര്‍ജുന അവാര്‍ഡ്​ ജേതാവായ പ്രശാന്തക്കെതിരെ മോശം പെരുമാറ്റത്തി​ന്‍റെ​ പേരില്‍ ലഭിച്ച പരാതിയിലാണ്​ നടപടി.ബെംഗളൂരു: വികലാംഗ നീന്തല്‍ താരമായ പ്രശാന്ത കര്‍മാക്കറെ വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതി​ന്‍റെ പേരില്‍ ഇന്ത്യ' പാരാലിമ്പിക്​ കമ്മിറ്റി സസ്​പെന്‍ഡ്​ ചെയ്​തു. കഴിഞ്ഞ വര്‍ഷം ജയ്​പൂരില്‍ നടന്ന ദേശീയ പാരാസ്വിമ്മിങ്​ ചാമ്ബ്യന്‍ഷിപ്പിനിടെ​ വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്​ മൂന്ന്​ വര്‍ഷത്തേക്കാണ്​ ​​പ്രശാന്തയെ സസ്​പെന്‍ഡ്​ ചെയ്​തത്​. അര്‍ജുന അവാര്‍ഡ്​ ജേതാവായ പ്രശാന്തക്കെതിരെ മോശം പെരുമാറ്റത്തി​ന്‍റെ​ പേരില്‍ ലഭിച്ച പരാതിയിലാണ്​ നടപടി. പ്രശാന്ത അയാളുടെ സഹായിക്ക്​ ക്യാമറ നല്‍കി വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടതായും ഇത്​ കണ്ട നീന്തല്‍താരങ്ങളുടെ രക്ഷിതാക്കള്‍ എതിര്‍ത്തതായും പരാതിയിലുണ്ട്​. പാരാലിമ്പിക്​ അധികൃതര്‍ ഇടപെട്ട്​ ഇത്​ തടഞ്ഞിരുന്നു. എന്നാല്‍ സമാനമായ പരാതി വീണ്ടും ലഭിച്ചു. ഇത്തവണ പ്രശാന്ത തന്നെയായിരുന്നു താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്​. നീന്തല്‍ താരങ്ങളുടെ രക്ഷിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു പ്രശാന്തയുടെ ചിത്രീകരണം. ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവ​ശ്യപ്പെട്ടപ്പോള്‍ ​പ്രശാന്ത താന്‍ ഒരു അര്‍ജുന അവാര്‍ഡ്​ ജേതാവാണെന്ന്​ പറഞ്ഞ്​ നിരസിച്ചതായി അധികൃതര്‍ ആരോപിച്ചു.

Post A Comment: