മലപ്പുറം വെന്നിയൂരില്‍ വന്‍ കഞ്ചാവ് വേട്ട.



വെന്നിയൂര്‍: മലപ്പുറം വെന്നിയൂരില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പൊലിസ് പിടിയിലായി. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രാ സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെയാണ് പിടികൂടിയത്. മലപ്പുറത്ത് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. പ്രതികള്‍ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനുകളിലാണുള്ളത്.

Post A Comment: