കു​ത്തി​യോ​ട്ട​ത്തെ വിവാദമാക്കേണ്ടെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.



തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന കു​ത്തി​യോ​ട്ട​ത്തെ വിവാദമാക്കേണ്ടെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ രം​ഗ​ത്ത്. കു​ത്തി​യോ​ട്ട​ത്തി​നെ​തി​രെ ഇ​പ്പോ​ള്‍ ആ​രും ചാ​ടി വി​ഴേ​ണ്ടെ​ന്നും മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഭം​ഗി​യാ​യി ഇ​ത്ത​വ​ണ കു​ത്തി​യോ​ട്ടം ന​ട​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബാ​ലാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു പ​റ​യേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ത്തി​യോ​ട്ടം സം​ബ​ന്ധി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ശോ​ഭ കോ​ശി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജ​യി​ല്‍ ഡി​ജി​പി ശ്രീ​ലേ​ഖ ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ക്രൂ​ര​ത​ക​ള്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Post A Comment: