ഛത്തീസ്​ഗഢിലെ പുജാരി കാന്‍കാറില്‍ 12 മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടു.റായ്​പൂര്‍: ഛത്തീസ്​ഗഢിലെ പുജാരി കാന്‍കാറില്‍ 12 മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടു. തെലുങ്കാന-ഛത്തീസ്​ഗഢ്​ അതിര്‍ത്തി പൊലീസ്​ നടത്തിയ സംയുക്​ത ഒാപ്പറേഷനിലാണ്​ മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടത്​​. മാവോയിസ്​റ്റുകളുമായുള്ള പോരാട്ടത്തില്‍ ഒരു ​പൊലീസ്​ കമാന്‍ഡോയും കൊല്ലപ്പെട്ടിട്ടുണ്ട്. റായിപൂരില്‍ നിന്ന്​ 500 കിലോ മീറ്റര്‍ അകലെ പുജാരി കാന്‍കറിലാണ്​ ഏറ്റുമുട്ടല്‍ നടന്നത്​. പുലര്‍ച്ചയോടെയായിരുന്നു മാവോയിസ്​റ്റുകള്‍ക്കെതിരെ സംയുക്​തസേനയുടെ ആക്രമണം. ആക്രമണം നടന്ന സ്ഥലത്തു നിന്ന്​ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ​ നക്​സല്‍ വിരുദ്ധ സേനയുടെ സ്​പെഷ്യല്‍ ഡയറക്​ടര്‍ ജനറല്‍ ഡി.എം അശ്വതി പറഞ്ഞു.

Post A Comment: