ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പെടുത്തിയേക്കും.കേപ് ടൗണ്‍: പന്തില്‍ കൃത്രിമം കാണിച്ച് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍  സ്റ്റീവന്‍ സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പെടുത്തിയേക്കും. കുറ്റം സമ്മതിച്ച ഇരുവരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. വിഷയം വന്‍ വിവാദമായതോടെ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിന്‍റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താരം സ്ഥാനം ഒഴിയാന്‍ സന്നദ്ധനായത്. പിന്നാലെ ഐ.സി.സിയുടെ ശിക്ഷാനടപടിക്കും സ്മിത്തും പന്ത് ചുരണ്ടിയ ഓസീസ് ഓപണര്‍ കാമറോണ്‍ ബെന്‍ക്രോഫ്റ്റും വിധേയരായി. സ്മിത്തിന് ഒരു കളിയില്‍ വിലക്കും മാച്ച് ഫീസിന്‍റെ 100 ശതമാനം പിഴയുമാണ് ശിക്ഷ. ബെന്‍ക്രോഫ്റ്റിന് മാച്ച് ഫീസിന്‍റെ 75 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് നേരിട്ടത്.

Post A Comment: