വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.കോഴിക്കോട്: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നല്ല കാര്യങ്ങള്‍ നടത്തുന്നതിന് അവര്‍ തടസ്സമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വികസനവുമായി മുന്നോട്ടു പോകും. എതിര്‍പ്പുകാരുടെ എല്ലാം എതിര്‍പ്പുകളും അവസാനിപ്പിച്ച്‌ വികസനം കൊണ്ടുവരാനാവില്ല. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വികസനം വന്നേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post A Comment: