വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ 217.20 കോടിയുടെ 41 വസ്തുവകകള്‍ കണ്ടുകെട്ടി.ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ 217.20 കോടിയുടെ 41 വസ്തുവകകള്‍ കണ്ടുകെട്ടി. മുംബൈയിലെ 15 ഫ്ളാറ്റ്, 17 ഓഫീസുകള്‍, കല്‍ക്കത്തയിലെ ഷോപ്പിങ് മാള്‍, ആലിബാഗിലെ ഫാം ഹൗസ്, മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും 231 ഏക്കര്‍ ഭൂമി എന്നിവയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഹുലിന്‍റെയും കമ്പനിയുടെയും ഉടമസ്ഥതയിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പിഎന്‍ബിയില്‍നിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് ചോക്സി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 6100 കോടി തട്ടിയെടുത്ത കേസില്‍ സിബിഐയും ചോക്സിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Post A Comment: