തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമ സേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും അത് സംരക്ഷിക്കുന്നതിന് വേണ്ട സഹായമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമ സേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും അത് സംരക്ഷിക്കുന്നതിന് വേണ്ട സഹായമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. രാജ്യതാത്പര്യത്തിനായി രാമസേതു നശിപ്പിക്കില്ലെന്നും സര്‍ക്കാര്‍ രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും  സത്യവാങ് മൂലത്തില്‍ പറയുന്നു.
തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ദ്വീപ് മുതല്‍ ശ്രീലങ്കയുടെ വടക്കുള്ള മന്നാര്‍ വരെയുള്ള 30 കിലോമീറ്റര്‍ നീളത്തിലുള്ള ചുണ്ണാമ്പുകല്ലുകളുടെ തിട്ടയാണ് രാമസേതു. ശ്രീരാമന് സീതയെ രക്ഷിക്കാനായി ലങ്കയിലേക്ക് കടക്കാന്‍ വാനരസേന നിര്‍മിച്ച പാലമായാണ് രാമസേതുവിനെ പറ്റിയുള്ള  വിശ്വാസം.

Post A Comment: