മരണത്തിലും ഒന്നിച്ച് അവര്‍ യാത്രയായി.


തൃശൂര്‍ പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ തോട്ടില്‍ ചേറില്‍ താഴ്ന്ന് മരണപെട്ട സുഹൃത്തുക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.

അയല്‍ വാസികളും. അടുത്ത സുഹൃത്തുക്കളുമായ ചാലിശ്ശേരി പടിഞ്ഞാറുമുക്ക് കുന്നത്ത് വീട്ടില്‍ ദിവാകരന്‍ (48), കപ്ലേങ്ങാട്ട് വിട്ടില്‍ കുഞ്ഞുമോന്‍ (49) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.   അയല്‍വാസികളും, സുഹൃത്തുക്കളുമായ ഇരുവരും കഴിഞ്ഞ ദിവസം ചാലിശ്ശേരി പാടത്തെ കൊളളംഞ്ചേരി തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാവിലെ വട്ടില്‍ നിന്നും പോയതാണ് ഇരുവരും.  ഇവിടെക്ക് മീന്‍ പിടിക്കാനായി എത്തിയ നാട്ടുക്കാരാണ് ഒരാളുടെ തലയുടെ ഭാഗം ചേറിന് മുകളില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇവര്‍  നാട്ടുക്കാരെ വിവിരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട്‌പേരുടെ മൃതദ്ദേഹം കണ്ടെത്തിയത്. കുഞ്ഞുമോന്‍ പപ്പടതൊഴിലാളിയും, ദിവാകരന്‍ കൂലിവേലക്കാരനുമാണ്.
പോസ്ടുമോര്‍ട്ടത്തിനു ശേഷം വീട്ടില്‍ എത്തിയ മൃതദേഹങ്ങള്‍ ഉച്ചയോടുക്കൂടി ചെറുതുരുത്തിയിലെ ശാന്തിതീരത്തേക്ക് സംസ്ക്കര ചടങ്ങുകള്‍ക്കായി കൊണ്ടുപോയി.സിന്ധുവാണ് ദിവാകരന്റെ ഭാര്യ. ദീപ്തി, വിവേക് എന്നിവര്‍ മക്കളാണ്. നിഷ കുമാരിയാണ് കുഞ്ഞുമോന്റെ ഭാര്യ. ജിനു, അനു എന്നിവര്‍ മക്കളാണ്.
 

x

Post A Comment: