കനത്ത ചൂടില്‍ തളര്‍ന്ന മൂര്‍ഖന്‍ പാമ്പിന് സുഖ ചികില്‍സ.


കനത്ത ചൂടില്‍ തളര്‍ന്ന മൂര്‍ഖന്‍ പാമ്പിന് കൈപ്പുറം അബ്ബാസിന്റെ സുഖ ചികില്‍സ.

മലപ്പുറം : (ചങ്ങരംകുളം ) കനത്ത ചൂടില്‍ തളര്‍ന്ന മൂര്‍ഖന്‍ പാമ്പിന് കൈപ്പുറം അബ്ബാസിന്‍റെ സുഖ ചികില്‍സ. 
ബുധനാഴ്ച കാലത്താണ് പള്ളിപ്പുറം പരുതൂരില്‍ താമസിക്കുന്ന പരുവക്കുളത്തില്‍ സുരേഷിന്‍റെ വീട്ടിലെ ചാക്ക് കെട്ടുകള്‍ക്കിടയില്‍ തളര്‍ന്ന് കിടന്ന രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ വീട്ടുകാര്‍ കാണുന്നത്. 
തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ കൈപ്പുറം  അബ്ബാസ് എത്തി പാമ്പിനെ പിടികൂടി.
 കനത്ത ചൂടും ഭക്ഷണം ലഭിക്കാത്തതും മൂലം തളര്‍ന്ന് കിടന്ന മൂര്‍ഖന് അബ്ബാസ് ചികില്‍സ നല്‍കുകയായിരുന്നു. 
തണുത്ത വെള്ളം നിറച്ച ബക്കറ്റില്‍ ഒരു മണിക്കൂര്‍ നേരം മൂര്‍ഖനെ ഇറക്കി വെച്ച് കുടിക്കാന്‍ വെള്ളവും ഭക്ഷണവും വെള്ളവും നല്‍കി ആരോഗ്യവാനാക്കിയ ശേഷമാണ് പാമ്പിനെയും കൊണ്ട് അബ്ബാസ് പോയത്.
 പാമ്പിന്‍റെ ശരീരത്തില്‍ ഗീതരക്തം ആയത് കൊണ്ട് കൂടുതല്‍ ചൂട് തട്ടുന്ന പാമ്പുകള്‍ ചത്തൊടുങ്ങാന്‍ കാരണമാവുമെന്നും അബ്ബാസ് പറഞ്ഞു

Post A Comment: