തൃശ്ശൂരില്‍ ഭുമി കുലുങ്ങി.തൃശൂര്‍ ജില്ലയില്‍  നേരിയ ഭൂചലനം അനുഭവപ്പെട്ടു. വിയ്യൂര്‍ കുറ്റൂര്‍ മേഖലയിലായി ഇന്നു പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2 ദശാംശം പൂജ്യം അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 
12. 58നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വിയ്യൂര്‍, രാമവര്‍മ്മപുരം, അയ്യന്തോള്‍ മേഖലയില്‍ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ യന്ത്ര സംവിധാനത്തിലാണ് ഭൂചലനം റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പൂമല ഡാമിന് സമീപം രണ്ട് ദശാംശം ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Post A Comment: