പി.ജയരാജനു നേരെ അക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്


കതിരൂര്‍ മനോജ്ധര്‍മടം രമിത് തുടങ്ങിയവരുടെ കൊലപാതകത്തിന് പകരം വിട്ടാനാണ് ശ്രമമെന്ന് റിപ്പോര്‍ട്ട്.


കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനു നേരെ അക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 

ഇതോടെ ജയരാജനുള്ള സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലീസ് നിര്‍ദേശം നല്‍കി
ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് വിവരം ലഭിചിരിക്കുന്നത്. പ്രധാന പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും ഈ സംഘത്തിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയരാജന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ്, ധര്‍മടം രമിത് തുടങ്ങിയവരുടെ കൊലപാതകത്തിന് പകരം വിട്ടാനാണ് ജയരാജനു നേരെ ആക്രമണത്തിനായുള്ള ആസൂത്രണം നടക്കുന്നതെന്നും പോലീസിന്‍റെ സന്ദേശത്തിലുണ്ട്. സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.


Post A Comment: