ത്രിപുരയില്‍കനത്തതോല്‍വിഏറ്റുവാങ്ങേണ്ടിവന്ന സിപിഎമ്മിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.എല്‍.എ.


കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ബിജെപി

കെ  മുരളിധരന്‍റെ ചോദ്യം...? 


ത്രിപുരയില്‍കനത്തതോല്‍വിഏറ്റുവാങ്ങേണ്ടിവന്ന സിപിഎമ്മിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.എല്‍.എ.


കോഴിക്കോട്: സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം രക്ഷപ്പെടാന്‍ വേണ്ടിയാണ് ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയെവിജയിപ്പിച്ചതെന്ന്കെമുരളീധരന്‍. കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ടാണ് ബിജെപി ജയിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ ബിജെപിയും സിപിഎമ്മും മത്സരിച്ചപ്പോള്‍ സിപിഎംവിജയിക്കണമെന്ന്ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. 
കള്ളനും പെരുങ്കള്ളനും തമ്മില്‍ മത്സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു. 
കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ബിജെപി വിജയിക്കുക- 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Post A Comment: