വീടിനു സമീപം നിരന്തരം മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മൈക്ക് ഉപയോഗിക്കുന്നതിനാല്‍ ശല്യം സഹിക്കാന്‍ സാധിക്കുന്നില്ല. ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ തന്റെ ഭര്‍ത്താവ് ആവശ്യപ്പെടുന്നില്ലെന്ന് കാണിച്ചാണ് യുവതിയുടെ പരാതി.



പാട്ന: മൈക്കില്‍ നിന്നുള്ള ശബ്ദമലിനീകരണത്തില്‍ സഹികെട്ട് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം തേടി യുവതി കോടതിയില്‍.  

ബിഹാറിലെ വൈശാലി ജില്ലയിലെ സ്‌നേഹ സിംഗ് എന്ന യുവതിയാണ് വിവാഹ മോചനത്തിന് കോടതിയെ സമിപിച്ചത്.  
മുന്പ് യുവതി മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം ഉന്നയിച്ചു കത്തയച്ചിരുന്നു.

കത്തുകള്‍ക്ക് മറുപടിയോ നടപടിയോ ഇല്ലാത്തതിനാലാണ് കോടതിയെ  സമിപിച്ഛത് . 
വീടിനു സമീപം നിരന്തരം മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മൈക്ക് ഉപയോഗിക്കുന്നതിനാല്‍  ശല്യം സഹിക്കാന്‍ സാധിക്കുന്നില്ല. ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ തന്റെ ഭര്‍ത്താവ് ആവശ്യപ്പെടുന്നില്ലെന്ന് കാണിച്ചാണ് യുവതിയുടെ പരാതി.  
വീടിനു സമിപത്തുനിന്നും ലൗഡ് സ്പീക്കര്‍ മാറ്റണം എന്നാവശ്യപ്പെട്ട് യുവതി അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുന്ടായില്ലെന്നു  യുവതി പറയുന്നു. 


തുടര്‍ന്നായിരുന്നു  യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചത്. എന്നാല്‍ ഇതിനും മറുപടി ലഭിച്ചില്ല.
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സ്‌നേഹയും രാകേഷും വിവാഹിതരായത്.
 പ്രണയ വിവാഹമായിരുന്നു. രാകേഷിന് ചെറിയ രീതിയിലുള്ള ശാരീരിക വൈകല്യം ഉണ്ട്. 

തന്റെ സുരക്ഷ പോലും ഉറപ്പുവരുത്താന്‍ സാധിക്കാത്ത ഒരാളുടെ കൂടെ തനിക്ക് ജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

Post A Comment: