കാഴ്ച, കേള്‍വി, സംസാരം, എന്നിവയില്‍ ഭിന്ന ശേഷി്ക്കാരായവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള സര്‍ക്കുലറാണ് പ്രഭല്യത്തില്‍ ആകുന്നത്.ഒടുവില്‍ ആ സമരം ഫലം കണ്ടു. ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നാളെ മുതല്‍ പ്രാഭല്യത്തിലാകും.
കാഴ്ച, കേള്‍വി, സംസാരം, എന്നിവയില്‍ ഭിന്ന ശേഷി്ക്കാരായവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള സര്‍ക്കുലറാണ് പ്രഭല്യത്തില്‍ ആകുന്നത്.
ഒരു കണ്ണ് മാത്രം കാണുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ലഭിക്കും. ഇവരുടെ അടുത്ത കണ്ണിന്റെ കാഴ്ചശക്തിയെ വിലയിരുത്തിയായിരിക്കും ലൈസന്‍സ് അനുവദിക്കുക.  കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈകള്‍ക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്കും ലൈസന്‍സ് നല്‍കുന്നതിനും  കുറിച്ച് സര്‍ക്കുലറില്‍ വ്യവസ്ഥയുണ്ട്. സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെട്ടാല്‍ മാത്രമായിരിക്കും ലൈസന്‍സ് അനുവദിക്കുക.
ഭിന്നശേഷിക്കാര്‍ക്ക് സാധാരണജീവിതം മുന്നോട്ട് കൊണ്ട്‌പോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം അധികാരികളുടെ മുന്‍ഗണനയെന്ന് മോട്ടാര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്കായിരിക്കണം മുന്‍ഗണനയെന്നും, കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമായി ഒരു ദിവസം ടെസ്റ്റ് നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഭിന്ന ശേഷിക്കാര്‍ക്ക് സംസ്ഥാനത്ത് ലൈസന്‍സ് നല്‍കാതിരുന്നത് മൂലം അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലൈസന്‍സ് സംഘടിപ്പിച്ചാണ് പലരും വാഹനമോടിച്ചിരുന്നത്. മറ്റു ചിലരാകട്ടെ സൈന്‍സ് ഇല്ലാതേയും. സാദാരണക്കാരില്‍ നിന്നും വിഭിന്നരായി ഇവര്‍ ലോട്ടറി വല്‍പനയുള്‍പടേയുള്ള തൊഴിലുകളിലാണ് കൂടുതല്‍ പേരും വ്യാപൃതരാകുന്നത്. അത് കൊണ്ട് തന്നെ ചെറു വാഹനങ്ങള്‍ ഓടിച്ച് ഇത്തരം ജോലികള്‍ ചെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ഇവര്‍ നിരന്തരം ആവശ്യപെട്ടിരുന്നു. പല തവണ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പടേ നടത്തി.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പണം കൊടുത്താല്‍ ലൈസന്‍സ് നല്‍കുന്ന ഏജന്‍സികളും കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ബോധ്യപെടുത്താന്‍ ഇവര്‍ നടത്തിയ നിരന്തര സമരങ്ങളുടെ വിജയം കൂടിയാണിത്.


Post A Comment: