പിടിയിലായത് എരുമപെട്ടി തയ്യൂര്‍ സ്വദേശി.പിടിയിലായത് എരുമപെട്ടി തയ്യൂര്‍ സ്വദേശി.

കുന്നംകുളം: കേച്ചേരിയില്‍ വില്‍പനക്കായി കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവിനെ കുന്നംകുളം എക്‌സൈസ് പിടികൂടി.
എരുമപെട്ടി തയ്യൂര്‍ മോളിപറമ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ സാജന്‍ 28 ആണ് പിടിയിലായത്. പത്ത് ഗ്രാം വീതം തൂക്കമുള്ള ചെറുപൊതികളുമായി കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടയിലാണ് എക്‌സൈസിന്‍റെ പിടിയിലായത്. 
കേച്ചേരി മേഖലയില്‍ വിദ്യാര്‍ഥകള്‍ക്കിടിയില്‍ കഞ്ചാവ് വിതരണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി എക്‌സൈസ് സംഘം ഇവിടെനിരീക്ഷണം നടത്തിയിരുന്നു. സംശയം തോന്നിയ സാജനെ ഒരാഴ്ചയിലേറെയായി നിരീക്ഷിച്ചുവരികയായിരുന്നു. 


തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വിറാഫേലിന്‍റെ നിര്‍ദ്ധേശപ്രകാരം കുന്നംകുളം എക്‌സൈസ് ഇന്‍സപക്ടര്‍ ടി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സാജന്‍ മുന്‍പ് കഞ്ചാവ് കേസില്‍ പ്രടിയിലായിട്ടുണ്ടെന്നും , തമിള്‍ നാട്ടില്‍ നിന്നും പാന്‍മസാലകള്‍ മൊ്തതമായി കൊണ്ടുവന്ന് വിപണനം നടത്തുന്ന തൊഴിലും ചെയ്തുവരുന്നതായും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ  പി എല്‍. ജോയി, എന്‍ ജെ. ജോര്‍ജ്ജ്, കെ.സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി ഷാജി, മിക്കിജോണ്‍, ഡിക്‌സണ്‍ വി ഡേവീസ്, പി കെ.സെല്‍വി, ഷെയഖ് അഹദ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Post A Comment: