മൂന്ന്ദിവസം മുന്‍പാണ് ഇയാളെ കാണാതായത്.
മൂന്ന് ദിവസം മുന്‍പ് കടവല്ലൂരില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃദദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.


തൃശൂര്‍ :കടവല്ലൂര്‍ പത്തായത്തിങ്കല്‍ മുഹമ്മദിന്‍റെ മകന്‍ സഫീര്‍ അബ്ദുള്ള(25) യുടെ മൃദദേഹമാണ് ജില്ലാ അതിര്‍ത്തിയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത്.

മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കാണാതായത്. 


രാവിലെ പറമ്പിലെത്തിയ ജോലിക്കാരണ് നനക്കാന്‍ ഉപയോഗിക്കുന്ന കിണറില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃദദേഹം കണ്ടെത്. തുടര്‍ന്ന് പരിസരവാസികളേയും പൊലീസിനേയും വിവരമറിയിച്ചു.
പൊലീസും, ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃദദേഹം പുറത്തെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഫീറിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. കുന്നംകുളം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃദദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

ദദേഹത്തിന്റെ തലയിലേറ്റ മുറിവാണ് സംശയത്തിന് കാരണമായത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് സംമ്പന്ധിച്ച വ്യക്തത ഉണ്ടാകൂ.


Post A Comment: