വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറ്റുപോയ അയാളുടെ കാല്‍ തലയ്ക്കു കീഴെ വച്ചുകൊടുക്കുകയായിരുന്നു.


വീണ്ടും ക്രൂരത.അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍ഝാന്‍സി: അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍. ഉത്തദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറ്റുപോയ അയാളുടെ കാല്‍ തലയ്ക്കു കീഴെ വച്ചുകൊടുക്കുകയായിരുന്നു. പരുക്കേറ്റയാള്‍ ബോധത്തോടെ തന്നെ സ്ട്രച്ചറില്‍ കിടക്കുന്നമ്പോഴാണ് ഇത്. ഇതിന്റെ ദ്ര്ശ്യങ്ങളില്‍ ഇയാള്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നതും  കാണാം.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് യു.പി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗൊരഘ്പുരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് അറുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു.

Post A Comment: