തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിനു വിദ്യാര്‍ഥികളാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തിയത്.വാഷിംഗ്ടണ്‍ ഡി സി: ആവത്തിക്കരുത്, ഇനിയൊരിക്കലും.
 എന്ന മുദ്രാവാക്യവുമായി യുഎസിന്‍റെ തോക്കുനിയമത്തിനെതിരെ പതിനായിരങ്ങ തെരുവില്‍. കര്‍ശന തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിനു വിദ്യാര്‍ഥികളാണ്  അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തിയത്.


ഫ്‌ളോറിഡയിലെ പാര്‍ക്കാലാന്‍ഡിലുളള സ്‌കൂളില്‍ കഴിഞ്ഞ മാസം 17 പേരുടെ ജീവനെടുത്ത് ആക്രമണത്തിനു ശേഷം രൂപപ്പെട്ട 
മാര്‍ച്ച് ഫോര്‍ ഔവ്വര്‍ ലൈവ്‌സ്' എന്ന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ തെരുവിലറങ്ങിയത്. 


വാഷിംഗടണ്‍ ഡി സി യില്‍ നടന്ന റാലിയില്‍ പാര്‍ക്കാലാന്‍ഡ് സ്‌കൂളിലെ വെടിവയ്പ് അതിജീവിച്ച വിദ്യാര്‍ഥി നേതാവ് എമ്മ ഗോണ്‍സാലസ് നടത്തിയ പ്രസംഗം വിഗാരപരിതമായിരുന്നു. വെടിവയ്പില്‍ കൊല്ലപ്പെട്ട 17 പേരുടെ പേരുകള്‍ പരാമര്‍ശിച്ച ശേഷം ആറു മിനിറ്റ് 20 സെക്കന്‍ഡ് സമയം എമ്മ സ്റ്റേജില്‍ മൗനം പുണ്ടു.

ഇത്രയും സമയത്തിനുള്ളിലാണ് സ്‌കൂളിലെ വെടിവയ്പ് സംഭവം നടന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങള്‍ക്കു പുറമേ ലണ്ടന്‍, ജനീവ, സിഡ്‌നി, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനങ്ങള്‍ നടന്നു.


കഴിഞ്ഞ ഏതാനും ദശാബ്ദങ്ങക്കിടെ യുഎസ് കണ്ട ചെരുപ്പക്കാരുടെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് നടന്നത്.


തോക്കുനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങ എത്രയും പെട്ടെന്നു കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡോണഡ് ട്രംപിനോട് പ്രതിഷേധക്കാ ആവശ്യപ്പെട്ടു. ക്കും തോക്കു വാങ്ങി ഉപയോഗിക്കാം എന്ന നിലയിലാണ് അമേരിക്കയിലെ അവസ്ഥയെന്നു പ്രതിഷേധക്കാ പറയുന്നു. ആക്രമണത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ വില്‍പന നിരോധിക്കുന്നതുള്‍പ്പെടെ കര്‍ശന തോക്കു നിയന്ത്രണ നടപടികള്‍ ആവിഷ്‌കരിക്കാന്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരിക്കുന്നത്. 

സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കൈവശം വയ്ക്കാമെന്ന് അമേരിക്കന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നതും, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ എന്ന ഗണ്‍ ലോബി പ്രബലമായി നില്‍ക്കുന്നതുമാണ് തോക്കു നിയന്ത്രണത്തിനുള്ള ഏതു നീക്കത്തിനും വിലങ്ങുതടി സൃഷ്ടിക്കുന്നത്.

Post A Comment: