നാളെ വയല്‍കിളികളും, ബധല്‍ സമരവുമായി സി പി എമ്മും പോര്മുഖത്തിറങ്ങുമ്പോള് സര്‍ക്കാരും പാര്‍ട്ടിയും ഒരു പോലെ പ്രതി സന്ധിയിലാകും. മേഖലയില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
കീഴറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്.
കണ്ണൂര്‍:ബൈപ്പാസ് നിര്‍മ്മാണത്തിന് പിന്തുണ നല്കുന്ന ജില്ലയിലെ സി പി എമ്മും. കര്‍ഷക മേഖലയിലൂടെ ബൈപ്പാസ് അനുവദിക്കില്ലെന്ന വാശിയില്‍ മേഖലയിലെ സി പി എം പ്രവര്ത്തകരുള്പെടുന്ന വയല്‍കിളി സമരസംഘവും നേര്‍ക്കു നേര് നില്ക്കുമ്പോള് ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന ആശങ്ക ഴിവാകുന്നില്ല. ഇത് തന്നെയാണ് പൊലീസ് നിരീക്ഷണം.
നാളെ വയല്‍കിളികളുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ക്ക്
തുടക്കമാകും. ഇതേ സമയം തന്നെ കേരളം കീഴാറ്റൂരിലേക്ക്എന്ന
മുദ്രാവാക്യവുമായി സി പി എം കീഴാറ്റൂരിലേക്ക് മാര്‍ച്ച്
നടത്തും. കഴിഞ്ഞ ആഴ്ച പൊലീസ് നടപടിക്കിടെ, സി.പി.എമ്മുകാര്‍ കത്തിച്ച സമരപ്പന്തല്‍ പുനഃസ്ഥാപിച്ച്
ബൈപാസ് വിരുദ്ധ സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതേസമയം
കീഴാറ്റൂരില്‍ മറ്റൊരു സമര പന്തല്‍ കെട്ടി ബധല്‍ സമരം നടത്താനാണ് സി പി എമ്മിന്റെ
തീരുമാനം. ഇരുവിഭാഗവും ഞായറാഴ് തന്നെയാണ് മാര്‍ച്ചും സമരവും ആരംഭിക്കുന്നത്. വയല്‍ക്കിളികള്‍
തളിപറമ്പില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ 2000 പേരെ അണിനിരത്തുമെന്നാണ്
അറിയിച്ചത്. എന്നാല്‍ സി പി എം 3000 പേരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തുമെന്ന്
പ്രഖ്യാപിച്ചു. ജില്ലാ ഭരണ കൂടം ഇരുവിഭാഗവുമായി ചര്‍ച്ച നട്തതിയെങ്കിലും ഇത് ഫലം
കണ്ടിട്ടില്ല.അത് കൊണ്ട് തന്നെ
സംഘര്‍ഷം ഒഴിവാക്കാന്‍ മേഖലയില്‍
നിരോധനാജ്ഞ പുറപ്പെടുവിച്ചേക്കും.
വയല്‍കിളികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്
നേതാവ് വി.എം. സുധീരന്, പരിസ്ഥിതി പ്രവര്‍ത്തകരും
വികസനപദ്ധതികളുടെ ഇരകളായവരും വയല്‍ക്കിളികളുടെ മാര്‍ച്ചില്‍
പങ്കെടുക്കും.ഒപ്പം സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരും നാളെദിവസം
കീഴാറ്റൂരിലെത്തും. സി പി എം സമരത്തിന് പാര്‍ട്ടി സംസ്ഥാന
സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദന് നേതൃത്വം നല്‍കും. ബൈപാസിനായി
ഭൂമി വിട്ടുനല്‍കിയവരെ മാര്‍ച്ചില്‍ അണിനിരത്തി വയല്‍ക്കിളികള്‍ക്ക്
ഭൂവുടമകളുടെ പിന്തുണയില്ലെന്ന് തുറന്നുകാട്ടാനുമാണ്
സി.പി.എം പദ്ധതി.
ബൈപാസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍
പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വൈകാതെ ജില്ല
കലക്ടര്‍ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.
അങ്ങനെഎങ്കില്‍ വയല്‍ക്കിളികളുടെ മാര്‍ച്ച്
കീഴാറ്റൂരിലെത്തുന്നതിന് മുന്‍പ് പൊലീസ് തടയും.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വലിയ
പൊലീസ് സന്നാഹം കീഴാറ്റൂരില്‍ ഒരുക്കുന്നുണ്ട്. സി.പി.എമ്മിന്റെ
മാര്‍ച്ച് കീഴാറ്റൂരില്‍നിന്ന് തളിപ്പറബ ടൗണിലേക്കാണ്.
അതിനാല്‍ വയലില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്
സി.പി.എമ്മിന്റെ മാര്‍ച്ചിന് ബാധകമാകില്ല.
എങ്കിലും ഇരു ഭാഗത്തും മികച്ച
നേതൃത്വങ്ങളും പ്രവര്ത്തകരുമുണ്ടെന്നതിനാല് സര്‍ക്കാരിനും, ഒപ്പം പാര്‍ട്ടിക്കും കീഴാറ്റൂര്‍ വരും കാലങ്ങളില്‍
തലവേദനയുണ്ടാക്കുമെന്നതില് തര്‍ക്കമുണ്ടാകില്ല.
കാശി .
Post A Comment: