ഇതാണ് ശ്രരാമന്‍. സിനിമാക്കാരന്‍ മാത്രമല്ല, നഗരത്തിന്‍റെ സാംസക്കാരിക മുഖം കൂടിയാണിത്.. മറക്കരുത്.കോണ്‍ഗ്രസ്സുകാര്‍ക്ക് വി.കെ ശ്രീരാമനെ അറിയില്ലേ...?ഇതാണ് ശ്രരാമന്‍. സിനിമാക്കാരന്‍ മാത്രമല്ല, നഗരത്തിന്‍റെ സാംസക്കാരിക മുഖം കൂടിയാണിത്.. മറക്കരുത്.
 കുന്നംകുളത്തെ കോണ്‍ഗ്രസ്സുകാര്‍ക്കെന്തേ വി കെ ശ്രീരാമനെ പരിചിതമല്ലേ..?


കുന്നംകുളം. (തൃശൂര്‍) :ബീക്കണ്‍ നഗരസഭയായി കുന്നംകുളത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ മാലിന്യ വിമുക്ത കുന്നംകുളത്തിന്റെ അംബാസിഡറായി ശ്രീരാമനെ നിയമിക്കാന്‍ നഗരസഭ തീരുമാനിച്ചതിനെ കോണ്‍ഗ്രസ്സ് എതിര്‍ത്തത് മാത്രമല്ല കാര്യം.
ശ്രീരാമനേക്കാള്‍ നല്ലത് നഗരത്തിലെ കണ്ടിജന്റ് ജീവനക്കാരാണെന്ന് കോണ്‍ഗ്രസ്സിന്‍റെ ഭാഷയാണ്.
ബീക്കണ്‍ നഗസഭയായി കുന്നംകുളത്തെ തിരഞ്ഞെടുത്തിനെ തുടര്‍ന്ന് അംബാസിഡറെ നിയമി്ക്കാനുള്ള ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരുടെഅഭിപ്രായവും, തര്‍ക്കവും ഉണ്ടായത്.

ശ്രീരാമനെയല്ല അംബാസിഡറായി നിയമിക്കേണ്ടത്. നഗരത്തിലെ കണ്ടിജന്റ് ജീനക്കാരില്‍ മികച്ച ഒരാളെ അംബാസിഡറാക്കുകയാണ് ഇതിനേക്കാള്‍ നല്ലതെന്നയിരുന്നു കോണ്‍ഗ്രസ്സ് കൗണ്‍സിലറും, നിയോജകമണ്ഡലം പ്രസിഡന്റുമായ ബിജു സി ബേബി പറഞ്ഞത്.

വി കെ ശ്രീരാമന്‍ കുന്നംകുളത്തിന് അപരിചിതനല്ല. നഗരത്തിലെ മി്ക്ക സാംസക്കാരിക പരിപാടികളുടേയും മുഖം വി കെ തന്നെയാണ്.
കുന്നംകുളത്തെ കഥകളി ക്ലബ്ബും, ഫെയ്‌സും, റീഡേഴ്‌സ് ക്ലബ്ബെന്ന വായനകൂട്ടവും, സി വി ശ്രീരാമന്‍ ട്രസ്സറ്റിന്റെ അമരക്കാരന്‍ തുടങ്ങി നഗരത്തിന്റെ സാംസക്കാരിക മുഖത്ത് വി കെ യില്ലാതെ ഇന്ന് പൂര്‍ണ്ണതയില്ല. കുന്നംകുളത്തെ കുറിച്ച് നിലവില്‍ ആധികാരികമായി സംസാരിക്കാനും വി കെ ക്ക് പകരമായി ഒരാളില്ലെന്നതും, കുന്നംകുളത്തിന്‍റെ പെരുമ വാനോളമുയര്‍ത്താന്‍ വി. കെ നടത്തിയ ശ്രമം ചെറുതല്ലെന്നതും, രാഷ്ട്രീയം മറന്ന് നാം തിരിച്ചറിയേണ്ടതാണ്.
ജീവിതത്തിലും പ്രവര്‍ത്തനത്തിലും തികഞ്ഞ ഇടതു പക്ഷക്കാരനാണെന്നതാണ് വി. കെ യില്‍ കോണ്‍ഗ്രസ്സ് കണ്ട കുറവെന്നായിരുന്നു ചിലരുടെ പക്ഷം.
എന്നാല്‍ കുന്നംകുളത്തിന്‍റെ അടയാളമായി ഉയര്‍ത്തികാട്ടാന്‍ വി. കെ യോളം പ്രാപ്തമായി മറ്റൊരാളില്ലെന്ന നഗരസഭ ഭരണ സമതിയുടെ നിലപാട് അഭിന്ദനാര്‍ഹമാണ്.
ലോകത്തിന്‍റെ വിവധ കോണുകളില്‍ വിത്യസ്ഥ മേഖലയില്‍ മികവ് പുലര്‍ത്തിയ കുന്നംകുള്ത്തുകാരെ തിരഞ്ഞു പിടിച്ച് കൊണ്ട് വന്ന് നഗരത്തിന് പരിചയപെടുത്താനും, അവരെ അനുമോദിക്കാനും വി കെ യുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ ചെറുതല്ല. 
എന്നാല്‍ എഴുത്തുക്കാരന്‍, സിനിമാതാരം, ചിന്തകന്‍ , സാംസക്കാരിക പ്രവര്‍ത്തകന്‍ തുടങ്ങി വിത്യസ്ഥ മേഖലകളില്‍ ശോഭിക്കുന്ന വി കെ യെ അഭിന്ദിക്കാനോ, പ്രശംസിക്കാനോ നഗരം ഇതുവരേയും മിനക്കെട്ടിട്ടില്ലെന്ന സത്യം നിലനില്‍ക്കേ തന്നെ,  കുന്നംകുളം പെരുമയെ പെരുമ്പറകൊട്ടികാട്ടുന്ന വി കെ യേക്കാള്‍ ഒരു വലിയ മുഖം ഇത്തരം വിഷയത്തില്‍ നഗരത്തിനില്ലെന്നത് ഒരേശബ്ദത്തില്‍ പറയാവുന്നതാണ്.
കോണ്‍ഗ്രസ്സ് വി. കെ യെ അപമാനിച്ചതെന്തിനെന്ന് അവര്‍ക്ക് പോലും അറിയില്ല. 
ഭരണ പക്ഷം മുന്നോട്ട് വെക്കുന്ന സകല ആശയങ്ങളേയും എതിര്‍ത്തു തോല്‍പിക്കുന്നതിനിടയില്‍ ഇത്തരം ചില വീഴ്ചകള്‍ സ്വാഭാവികമാകാം. 
എങ്കിലും കുന്നംകുളത്തെ കോണ്‍ഗ്രസ്സുകാര്‍ വി. കെ യെ മാത്രമല്ല.  ഇവിടുത്തെ സാഹിത്യക്കാരന്‍മാരേയും, എഴുത്തുകാരേയും, സാംസക്കാരിക മുഖങ്ങളേയെല്ലാം തിരിച്ചറിയുന്നത് നന്നായിരിക്കും
ഇടതു പക്ഷക്കാരാണെന്നതിനപ്പുറത്ത് ഇവരുടെ ജനകീയ മുഖം, പ്രവര്‍ത്തനം എല്ലാം ഒന്നു പഠിച്ചു വെച്ചാല്‍ ചില അബദ്ധങ്ങളില്‍ നിന്നും ചിലപ്പോള്‍ രക്ഷ നേടാനാകും.

                                                                                         ....കാശി...

Post A Comment: