45 വിദ്യാര്‍ത്ഥികളുമായി മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.ധര്‍മ്മശാല: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശില്‍ നുര്‍പുര്‍ മേഖലയില്‍ ഇന്ന്  വൈകിട്ടാണ് അപകടം. 
45 വിദ്യാര്‍ത്ഥികളുമായി മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സീര്‍ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്‌കൂളിലെ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള  വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലാണ് ബസ് മറിഞ്ഞത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Post A Comment: