പരപ്പനങ്ങാടിയില്‍ നിന്ന് തേഞ്ഞിപ്പലത്തേക്ക് ബൈക്കില്‍ വരുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ ബൈക്കിലിടിക്കുകയായിരുന്നു .മലപ്പുറം: പരപ്പനങ്ങാടി ഉള്ളണത്ത് വാഹനാപകടം . പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.
തേഞ്ഞിപ്പലം സ്വദേശി മുതിരപ്പറമ്പ് തെക്കേകൊട്ടലകത്ത് ഹാദി മഹലില്‍ ഉസ്മാന്‍ കോയയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് ഷാദില്‍ (18) ആണ് മരിച്ചത്.
പരപ്പനങ്ങാടിയില്‍ നിന്ന് തേഞ്ഞിപ്പലത്തേക്ക് ബൈക്കില്‍ വരുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ ബൈക്കിലിടിക്കുകയായിരുന്നു . 
സഹയാത്രികനായ  മുഹ്‌സിന് പരിക്കുണ്ട്.
അപകടം നടന്നയുടന്‍ തന്നെ പരപ്പനങ്ങാടിയിലെ  സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post A Comment: