തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.



 തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍   മരിച്ചു

തമിഴ്‌നാട്: തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അബ്ദുല്‍ റഷീദ്, ഭാര്യ റസീന, മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. അബ്ദുള്‍ റഷീദിന്റെ മകന്‍ ഫായിസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുല്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം.
അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Post A Comment: