ദലിത് സംഘടനകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍റെ താക്കിത്.തിരുവനന്തപുരം: ദലിത് സംഘടനകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍റെ താക്കിത്.


സര്‍വിസ് നടത്തിയാല്‍ ബസ്സുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍റെ ഭിഷണി.
ഹര്‍ത്താലുമായി ബന്ധപെട്ട് വാര്‍ത്താ സമ്മേളനത്തിലാണ് ഇത് പറഞ്ഞത്.
ഹര്‍ത്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രഖ്യാപിക്കുമ്പോള്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസ്സുടമകള്‍ നടത്താറില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാവില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു.
എന്നാല്‍  തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി. സര്‍വീസിന് തടസമെന്തെങ്കിലും നേരിട്ടാല്‍ പൊലിസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകളും, ടാക്സികള്‍ എന്നിവ സര്‍വിസ് നടത്തുമെന്നും, വ്യാപാര സ്ഥാപങ്ങള്‍ തുറക്കുമെന്നും വിവധ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു,

Post A Comment: