ഊട്ടുപുരയില്‍ ഭക്ഷണം നിഷേധിച്ചു. പരാതിപെട്ടപ്പോള്‍ പണിയും പോയി.
തൃശൂര്‍ :ഊട്ടുപുരയില്‍ ഭക്ഷണം നിഷേധിച്ചത് സംമ്പന്ധിച്ച് പരാതി പറഞ്ഞതിന് ക്ഷേത്രം ജീവനക്കാരിയെ പുറത്താക്കി. 

കുന്നംകുളം കരിക്കാട് കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശുചീകരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന കല്യാണി യെ ആണ് താല്‍ക്കാലികമായി സസ്പന്റ് ചെയതതായി ക്ഷേത്ര ഭരണ സമതി കത്ത് നല്‍കിയത്. 

കരിക്കാട് ക്ഷേത്രത്തിന് പരിസരത്ത് താമസിക്കുന്ന കല്യാണി എന്ന 
എഴുപത് കാരിക്കാണ് ഒരില ചോറ് നിഷേധി്ക്കപെടുകയും, സംഭവം ആരാഞ്ഞതിന് ജോലി നഷ്ടപെടുകയും ചെയ്തത്.
രണ്ട് മാസം മുന്‍പ് ക്ഷേത്രോത്സവ ദിവസം ഊട്ടുപുരയില്‍ ശുചീകരണ തൊഴിലാൡളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും കല്യാണിയുള്‍പടേ ചിലര്‍ക്ക് ഭക്ഷണം നല്‍കിയില്ല.
പൂരം അവലോകന യോഗത്തില്‍ പൂര നടത്തിപ്പ് സംമ്പന്ധിച്ച് ആളുകളോട് അഭിപ്രായമാരാഞ്ഞപ്പോള്‍ കല്യാണി ഭക്ഷണം നല്‍കാതെ മടക്കി അയച്ചത് സംമ്പന്ധിച്ച് അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്ര ചടങ്ങില്‍ സഹകരിച്ച ശുചീകരണ തൊഴിലാളികളെ ആദരിക്കാനായാണ് വിളിച്ചുവരുത്തിയതെന്നും, നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞുവത്രേ. അനുമോദിക്കാനായിരുന്നുവെങ്കില്‍ ആ വവരം ആദ്യ പറയണമെന്ന് പറഞ്ഞ കല്യാണിയെ സംസാരിക്കാനനുവദിച്ചില്ല. പിന്നീട് ക്ഷേത്ര യോഗത്തില്‍ അനാവശ്യമായി സംസാരിച്ചുവെന്ന് കാട്ടി വിശദീകരണം ചോദിച്ച് കത്ത് നല്‍കി. ഇതിന് നല്‍കിയ മറുപടിയില് തനിക്കുണ്ടായ സങ്കടം ബോധ്യപെടുത്തിയെങ്കിലും ഇത് കാര്യമാക്കാതെ താല്‍ക്കാലികമായി സസ്പന്റ് ചെയ്യുന്നുവെന്ന് കാട്ടി ക്ഷേത്രം കമ്മറ്റി കത്ത് നല്‍കുകയായിരുന്നുവെന്ന് കല്യാണി പറയുന്നു.


ക്ഷേത്രത്തിന്റെ ലെറ്റര്‍ പാഡില്‍ സെക്രട്ടറി തയ്യാറാക്കിയ കത്തില്‍ ക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയായ കല്യാണി ക്ഷേത്ര കമ്മറ്റി അവഹേളിക്കും വിധം സംസാരിച്ചതായി ബോധ്യപെട്ടതിനാല്‍ നടപടിയെടുക്കുന്നുവെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ മേഖലയില്‍ വലിയ പ്രതിഷേധം സ്വരം ഉയരുന്നുണ്ട്. വിഷയത്തില്‍ പരാതിയുമായി മുന്നോട്ട് പോകാനും  തീരുമാനിച്ചതായി കല്യാണി പറയുന്നു.

Post A Comment: