ക്വാറിയുടെ വഷത്തായി അടിയിലേക്ക് ജലത്തില് താഴ്ന്ന നിലയില് മുളകളുണ്ട്. ഇതിന്റെ ചില്ലകള്ക്കിടയില് കുടുങ്ങയതാകാം കാരണമെന്നാണ് ഫയര്ഫോഴ്സിന്റെ നിഗമനം.
കുന്നംകുളം. അഞ്ഞൂര് പാറക്കുളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്ഥികള് ഉ ള്പടെ 4 പേര് മുങ്ങി മരിച്ചു.
അഞ്ഞൂര് കുന്ന് ലക്ഷം വീട് കോളനിയില് താമസിക്കുന്ന പാക്കത്ത് തങ്ക മകള് സീത.45. സീതയുടെ മകള് പ്രതിക 14. ഇരുടെ അയല് വാസിയായ രായ്മരക്കാര് വീട്ടില് മുഹമ്മദ് ബുഷറ ദന്പതികളുടെ മകള് സന. 13 ഇരുടെ ബന്ധു ചേലക്കര സ്വദേശിനി സഫനയുടെ മകന് ആഷിം 7 എന്നിവരാണ് മരിച്ചത്.


വൈകീട്ട് 4 ഓടെ സീത വസ്ത്രം  കഴുകാനായി ക്വോറിയിലേക്ക് പോകുന്പോള് മകളും ഒപ്പം കൂടി. ഇവരുടെ കൂടെ വസ്തരം കഴുകുന്നതിനായി സനയും ഒപ്പം ആഷിമും ചേര്ന്നു.
വൈകീട്ട് ആറ് കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ വീട്ടുകാര് നടത്തിയതിരച്ചിലില് ക്വേറിയുടെ കരയില് വസ്ത്രങ്ങളും ചെരുപ്പും കണ്ടത്. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിലും പിന്നീട് കുന്നംകുളം ഫയര്ഫോഴ്സും എത്തി തിരച്ചില് നടത്തി, അര മണിക്കൂര് നീണ്ട തിരച്ചിലില് ആദ്യം സീതയുടേയും, സനയുടേയും മൃദദേഹങ്ങള് കണ്ടെത്തിയത്. പിന്നീട് ഒരു മണിക്കൂറിലേറെ നീണ്ടതിരച്ചിലിന് ശേഷമാണ് മറ്റു രണ്ടു മൃദദേഹങ്ങള് കണ്ടെത്താനായത്. ക്വാറിയുടെ വഷത്തായി അടിയിലേക്ക് ജലത്തില് താഴ്ന്ന നിലയില് മുളകളുണ്ട്. ഇതിന്റെ ചില്ലകള്ക്കിടയില് കുടുങ്ങയതാകാം അപകടകാരണമെന്നാണ് ഫയര്ഫോഴ്സിന്റെ നിഗമനം. സീതക്ക് നല്ലപോലെ നീന്തല് അറിയാവുന്നതിനാല് ജലത്തില് മുങ്ങി മരിക്കാനുള്ള സാധ്യത വിരളമാണ്. ആഷിം ജലത്തില് മുങ്ങുകയും ഇത് കണ്ട് മറ്റുള്ളവര് രക്ഷപെടുത്താനുള്ള ശ്രമം നടത്തിയതുമാകാമെന്നും കരുതുന്നു. മുളയുടെ ചില്ലകള്ക്കിടിയില് നിന്നുമാണ് മൃദദേഹങ്ങള് കണ്ടെത്തിയത്. ഇത് കുളത്തിന്റെ കരയക്കടുത്തായി തന്നെയാണെന്നതാണ് ഈ  നിഗമനത്തിന് കാരണം. കുന്നംകുളം പൊലീസും, ഫയര്ഫോഴ്സും, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നല്കി. മന്ത്രി എ സി മൊയ്തീന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.Post A Comment: