കുന്നംകുളം. വിഷുദിനത്തില്‍ ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദുരന്തം. അഞ്ഞൂര്‍ക്കുന്നിലെ പാറക്കുളത്ത് മുങ്ങി മരിച്ച അമ്മയും മകളുമുള്‍പടേയുള്ള നാല് പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.


അഞ്ഞൂര്‍ക്കുന്ന് പാക്കത്ത് തങ്ക മകള്‍ സീത 45. ഇവരുട മകള്‍ പ്രതിക 14, രായമരക്കാര്‍ വീട്ടില്‍ ബുഷറയുടെ മകള്‍ സന. 13 ഇവരുടെ ബന്ധു ചേലക്കര കാളിയറോഡ് വരിക്കാട്ടില്‍ അനസ് മകന്‍ ബാഷിന്‍ 7 എന്നിവരാണ്  മുങ്ങിമരിച്ചത്. വൈകീട്ട് 4 ന് കുളത്തിലേക്ക് പോയവരെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുളത്തിന് കരയില്‍ അവരുടെ ചെരുപ്പും വസത്രങ്ങളും കണ്ടത്. തുടര്‍ന്ന് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാല് മൃദദേഹങ്ങളും കണ്ടെടത്തു.
തിയിലെ ഡോകടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 9 ഓടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ രാത്രി റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃദദേഹങ്ങള്‍ രാവിലെ 9 ഓടെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ആദ്യം ഹാഷിന്‍, സന എന്നിവരുടെ മൃദദേഹങ്ങളാണ് കൊണ്ടുവന്നത്. ചേലക്കര, കുന്നംകുളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍്ടടം ആരംഭിച്ചു. 10.ഓടെ സീതയുടേയും, മകള്‍ പ്രതികയുടെയും മൃദദേഹങ്ങള്‍ എത്തിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരും, കക്ഷി രാഷ്ട്രീയ നേതാക്കളും, നാട്ടുകാരുമുള്‍പടേ വന്‍ജനാവലി ആശുപത്രിയിലെത്തിയിരുന്നു.
ഭര്‍്ത്താവുമായി അകന്ന് ജീവിക്കുന്ന ബുഷറ വിദേശത്താണ്. മകള്‍ സനയേയും, മകന്‍ ഷഹദിനെയും അഞ്ഞൂര്‍ക്കുന്നിലെ സഹോദരിയുടെ വീട്ടിലാണ് നിര്‍ത്തിയിരുന്നത്. കു്ന്നംകുളം ഗേള്‍സ് സക്കൂളിലെ 9 ആം തിരം വിദ്യാര്‍ഥിയായ സന അഞ്ഞരൂര്‍ ഗ്രാമീണ വായന ശായലയുടേ താല്‍ക്കാലിക ലൈബ്രറേറിയനായി പ്രവര്‍ത്തിക്കുന്നുണ്ട്. ചേലക്കരിയില്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് ഹാഷിന്‍ വിരുന്നെത്തിയത്. ഇന്നലെ ഒചേലക്കരയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞിരുന്നുവെങ്കിലും ഇവന്‍ വാശി പിടിച്ചതിനാലാണ് ഇവിടെ തന്നെ നിര്‍ത്തിയതെന്ന പറയുന്നു. പിതാവ് വിദേശത്ത് ജോലി ചെയ്യുകായണ്. സഫ്‌നയാണ് മതാവ്, സഹോദരി, അസ്‌ന.
സിത ഭര്‍ത്താവുമായി പിരിഞ്ഞു ജിവിക്കുകയാണ്, ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി പ്രകാശന്‍ മകലെ പ്രസവിച്ചതിനു ശേഷം പോയതാണ്, പിന്നിടെ തരിച്ചു വന്നിട്ടില്ല, പാവറട്ടി ഒര്ഫനെജില്‍ താമസിച്ചു പഠിക്കുന്ന പ്രതിക വിശു അവധിക്ക് വിഇട്ടില്‍ വന്നതാണ്‌.


Post A Comment: