വടക്കേക്കാട് പഞ്ചായത്തില്‍ ശുചിമുറി ഇല്ലാത്തതിന്‍റെ പേരില്‍ ഭക്ഷണം കഴിക്കാത്ത കുടംബത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ ഭരണ സമതിയുടെ അറിവിലേക്ക്.കുന്നംകുളം.വടക്കേക്കാട് പഞ്ചായത്തില്‍ ശുചിമുറി ഇല്ലാത്തതിന്‍റെ പേരില്‍ ഭക്ഷണം കഴിക്കാത്ത കുടംബത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ ഭരണ സമതിയുടെ അറിവിലേക്ക്. 

ഈ കാഴ്ച നിങ്ങള്‍ കാണാതെ പോകരുത്. സ്ഥലം കുന്നംകുളം നഗരസഭ ഒന്നാം വാര്‍ഡ് വടുതലയില്‍ നിന്നുള്ള കാഴ്ചയാണ്. കൈകുത്തിയാലില്‍ പാര്‍വ്വതി എന്ന ഈ 35 കാരിയെ ദയവു ചയ്ത് നിങ്ങള്‍ അറിയാതെ പോകരുത്.

പുറപോക്കില്‍ ഓലകൊണ്ട് കൂര കെട്ടി ജീവിക്കുന്ന ഈ അമ്മക്കുള്ളത് രണ്ട് ആണ്‍മക്കള്‍. മൂത്തവന്‍ ശ്രീരാഗ്, ശൗചാലയവും, ഭക്ഷണവും ഇല്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തി. രണ്ടാമന്‍ സ്വരാഗ്, രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
ഭര്‍ത്താവ് ഉപേക്ഷിച്ച് ഏഴ് വര്‍ഷമായി ഈ പുറം പോക്ക് കൂരയിലാണ് ഇവര്‍ താമസിച്ചുവരുന്നത്.
സ്വന്തമായി ആധാറും, തിരിച്ചറിയില്‍ കാര്‍ഡുമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറുമുണ്ട്.
നഗരത്തിലെ മുഴുവന്‍ സങ്കടങ്ങള്‍്ക്കുമപ്പുറം പരിസര പഞ്ചായത്തുകളില്‍ കൂടി മാധ്യമ പ്രവര്‍ത്തകരേയും കൂട്ടി ഓടിയെത്തുന്ന ഭരണാധികാരികളുള്ള നാട്ടിലാണ് ഈ കണ്ണീര്‍ കാഴ്ച.
പരാതികള്‍ പലകുറി നല്‍കിയിട്ടുണ്ട്. പക്ഷെ കാര്യമുണ്ടായില്ല. പതിനഞ്ചുകാരനായ മൂത്തമകന്‍ വര്‍ക്ക്ഷോപ്പ് ജോലിക്ക് പോയാണ് അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്നത്.
വീട്ടിലേക്ക് രാത്രിയിലരിച്ചെത്തുന്ന പാമ്പുകളേയും, ഇഴ ജന്തുക്കളേയും ഭയന്ന് മണ്ണണ്ണ വിളക്ക് കത്തിച്ച് ഈ അമ്മ മക്കള്‍ക്ക് കാവലിരിക്കുകയാണ്. സ്വന്തമായി കിണറോ, സുചിമുറിയോ ഇല്ല. ഭകഷണം കൃത്യമായി ഇല്ലെന്നതിനാല്‍ ശൗചാലയം അത്ര നിര്‍ബന്ധമില്ല.
സ്വസ്തമായി കിടന്നുറങ്ങാന്‍ ഒരു സാധ്യത, അത് മാത്രമാണ് ആകെയുള്ള സ്വപനം. എന്നാല്‍ രാത്രിയില്‍ ഈ അമ്മയ്ക്കുമുറങ്ങാം. പകല്‍ പണിയെടുക്കാനായാല്‍ മകനം ഇനിയും പഠിപ്പിപ്പി്ക്കാം. നഗരസഭയില്‍ ഈ കണ്ണീരുമായി പലപ്പോഴും, പലരേയും കണ്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഈ അമ്മ കണ്ണരോടെ പറയുന്നു. വാര്‍ത്തകള്‍ കൊണ്ട് ഫലമുണ്ടാകുമെന്ന പ്രതീക്ഷയില്ല. പക്ഷെ തന്റെ സങ്കടം ആരെങ്കിലും അറിയേണ്ടെ. ഇനി 15 കാരനെ കൊണ്ട് തൊഴിലെടുപ്പിച്ചുവെന്ന കുറ്റ്ത്തിന് ബാലപീഢനം ചുമത്തി ഈ കുടംബത്തെ  കോടതി കയറ്റരുതെന്ന അപേക്ഷയും ഈഅമ്മക്കുണ്ട്.

Post A Comment: