മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്ത വാര്‍ത്തകള്‍ വ്യാജമാണെന്ന് പരാതി ഉണ്ടായാലായിരുക്കും നടപടി.ദില്ലി. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്ന പത്ര പ്രവര്‍ത്തകരുടെ അംഗീകാരം റദ്ധാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ധേശം.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്ത വാര്‍ത്തകള്‍ വ്യാജമാണെന്ന് പരാതി ഉണ്ടായാലായിരുക്കും  നടപടി.
പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടുകയകും ആദ്യം ചെയ്യുക. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമിതികള്‍ സര്‍ക്കാരിന് കൈമാറണം. റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ആരോപണവിധേയരായ മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറു മാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും.പിന്നിട് ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ  പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും നടപടി.
മൂന്നാമതൊരിക്കല്‍ കൂടി ഇത് ആവര്‍ത്തിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടമാകും.
സര്‍ക്കാര്‍ തീരുമാനം വന്നയുടനെ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മാധ്യമ പ്രവര്‍ത്തകള്‍ ആരോപിച്ചു.

Post A Comment: