ഒരു അധ്യാപികയെ സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് കാണണം, അധ്യാപികയെ അപമാനിക്കുക എന്നത് ആരും അംഗീകരിക്കില്ല.തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ  കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.
ഒരു അധ്യാപികയെ സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് കാണണം,  അധ്യാപികയെ അപമാനിക്കുക എന്നത് ആരും അംഗീകരിക്കില്ല. അതിനാല്‍ ഇത് സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമയി കാണാനാവില്ല..
പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയ്ക്ക് നല്‍കിയ  മാനേജ്‌മെന്റ് യാത്രയയപ്പ് ചടങ്ങിനിടെയാണ്  ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജ് ചുമരില്‍ ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിച്ചും  പടക്കം പൊട്ടിച്ച് ആഹ്ലാദംപ്രകടപ്പിച്ചത്
എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അടക്കം മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി
ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിന് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദരാഞ്ജലി ബോര്‍ഡിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്നും ജില്ലാ കമ്മിറ്റിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു..


Post A Comment: