സഹായിക്കാനെന്ന വ്യാജേനം ലഭിക്കുന്ന മെസേജുകളെല്ലാം ഫോര്‍വേഡ് ചെയ്യുന്ന മലയാളിക്ക് എട്ടിന്‍റെ പണിയാണ് ആലുവയിലുണ്ടായ സംഭവം.


വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ..?

കൊച്ചി :വാട്ട്‌സ് ആപ്പിലൂടെ വ്യാജ സന്ദേശം. യുവതിയുടെ വിവാഹം മുടങ്ങി.
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ..
സഹായിക്കാനെന്ന വ്യാജേനം ലഭിക്കുന്ന മെസേജുകളെല്ലാം ഫോര്‍വേഡ് ചെയ്യുന്ന മലയാളിക്ക് എട്ടിന്‍റെ പണിയാണ് ആലുവയിലുണ്ടായ സംഭവം.
മെസേജ് ഡ്രാഫ്റ്റ് ചെയതയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു എന്നത് ശരി തന്നെ. എന്നാല്‍ ഒരു യുവതിയുടെ വിവാഹം മുടങ്ങാനും ഈ മെസേജ് കാരണമായി.
വാട്‌സ്ആപ്പിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ്കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ വിവാഹം മുടങ്ങിയത്. യുവതിയുടെ പരാതിയില്‍  തുടര്‍ന്ന് സന്ദേശമയച്ച ചേലക്കുളം സ്വദേശി ഷിഹാബിനെ  പോലീസ് അറസ്റ്റ് ചെയ്തു.
കോളേജ് വിദ്യാര്‍ഥിനിയായ യുവതി സഹപാഠിയോടൊപ്പം ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഇവര്‍ ഒളിച്ചോടാനെത്തിയതാണെന്നും അടിയന്തിരമായി മാതാപിതാക്കളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വോയ്‌സ് ക്ലിപ് ഉള്‍പടെ ചിത്രം പ്രചരിപ്പിച്ചു.
വിദേശരാജ്യങ്ങളില്‍ ഉള്‍പടെ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ  യുവതിയുടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നുവത്രേ. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതി പിടിയിലാവുകയും ചെയ്തു.
സംഭവം കണ്ട് പ്രതി പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനാണ് ഇത് ചെയ്തതെന്നാണ് മൊഴി.

Post A Comment: