അഗ്നിശമന സേനയിലെ അംഗങ്ങള്‍ക്ക് തീഅണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റത്.ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു.
ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം ആറ് ഓടെയായിരുന്നു സംഭവം. 
രണ്ട് മണിക്കൂറിനുള്ളില്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയിലെ അംഗങ്ങള്‍ക്ക് തീഅണയ്ക്കാനുള്ള ശ്രമത്തിനിടെയാണ്   പൊള്ളലേറ്റത്.
അപകട കാരണം വ്യക്തമല്ല.
ടവറിലെ അന്‍പതാം നിലയില്‍ താമസിക്കുന്ന അറുപത്തേഴുകാരനാണ് മരിച്ചത്. ട്രംപ് ടവറിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു.


Post A Comment: