നിര്‍മ്മാണം നടന്നിരുന്നത്. പ്രവര്‍ത്തിക്കായി കുഴിയെടുത്തപ്പോള്‍ ലഭിച്ച കുടം പരിശോധിച്ചപ്പോഴാണ് ഇവര്‍ ഞെട്ടിയത്.


റോഡ് നിര്‍മ്മാണത്തിനെടുത്ത് കുഴിയില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി. 


ചത്തീസ്ഗഡിലെ കൊണ്‍ഗോണ്‍ ജില്ലയില്‍ കോര്‍കോട്ടിയിലാണ് സംഭവം.
സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു റോഡ് നിര്‍മ്മാണം നടന്നിരുന്നത്. പ്രവര്‍ത്തിക്കായി കുഴിയെടുത്തപ്പോള്‍ ലഭിച്ച  കുടം പരിശോധിച്ചപ്പോഴാണ് ഇവര്‍ ഞെട്ടിയത്. സ്വര്‍ണ്ണം,വെള്ളി നാണയങ്ങള്‍. 


സ്വര്‍ണ്ണകമ്മല്‍ തുടങ്ങിയവയാണ് കുടത്തില്‍. വിധര്‍ഭ ഭരിച്ചിരുന്ന യാദവ രാജവംശത്തിന്റെ കാലത്തുള്ള ലിഖിതങ്ങളാണ് നാണയത്തിലുള്ളത്. കുടം സര്‍പഞ്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി. 


Post A Comment: