വിബീഷ് കുമാറിന്റെ മൃദദേഹം കുന്നംകുളത്ത് പൊതു ദര്‍ശനത്തിന് വെച്ചുwww.swaleonline.com
കുന്നംകുളം:  കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തട്ടുകട തൊഴിലാളി തെക്കെപുറം വാഴപുള്ള വിജയന്‍ മകന്‍ വിബീഷ് കുമാറിന്റെ മൃദദേഹം കുന്നംകുളത്ത് പൊതു ദര്‍ശനത്തിന് വെച്ചു. രാവിലെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപ യാത്രയായാണ് മൃദദേഹം നഗരത്തിലെത്തിയത്.

 വിബീഷിന്റെ തട്ട് കട പ്രവര്‍ത്തിച്ചിരുന്ന മഹാത്മാഗാന്ധി ഷോപ്പിംഗ് കോപ്ലക്‌സിനു മുന്നിലായിരുന്നു പൊതു ദര്‍ശനം. സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സി എ കെ ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. വിബീഷിന്റെ തട്ട് കട പിടിച്ചെടുത്തതുമായി ബന്ധപെട്ടാണ് മരണമെന്നും, കാരണക്കാരനായ നഗരസഭ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ബി എം എസ് ജില്ലാ ഘടകം ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃദദേഹം നഗരസഭ ഓഫീസിനു മുന്നിലെത്തിച്ച് പ്രതിഷേധിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് തടസ്സം നിന്നതോടെ ബി എം എസ് പിന്‍മാറുകയായിരുന്നു. 

കുന്നംകുളത്ത് പത്ത് മിനിറ്റ് സമയത്തെ പൊതു ദര്‍ശനത്തിന് ശേഷം മൃദദേഹം തെക്കെപുറം എ കെ ജി റോഡിലുള്ള വസതയിലേക്ക് കൊണ്ട്‌പോയി. വൈകീട്ടോടെ മൃദദേഹം കൊട്ടപടി വൈദ്ധ്യുതി ശ്മാശാനത്തില്‍ സംസക്കരിക്കും.
 www.swaleonline.com

Post A Comment: