മരണത്തിന് തൊട്ടു മുന്‍പ് കുട്ടാപ്പു ഫെയ്‌സ് ബുക്കിലിങ്ങിനെ എഴുതി. "വിധി". ആകെ രണ്ടക്ഷരമേ ഉള്ളുവെങ്കിലും അത് ഭയങ്കര സംഭവം തന്നെ.


മരണത്തിന് തൊട്ടു മുന്‍പ് കുട്ടാപ്പു ഫെയ്‌സ് ബുക്കിലിങ്ങിനെ എഴുതി.

"വിധി" ആകെ രണ്ടക്ഷരമേ ഉള്ളുവെങ്കിലും അത് ഭയങ്കര സംഭവം തന്നെ.

www.swaleonline.com

തൃശൂര്.(കുന്നംകുളം.) ഉപജീവനമാര്‍ഗ്ഗമായ തട്ടുകട നിയമം വഴി ഉദ്ധ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയപ്പോള്‍ ജീവിക്കാന്‍ ഒരു ഇടം തേടി കുട്ടാപ്പുവെന്ന കുന്നംകുളം തെക്കേപുറം സ്വദേശി വിജയന്‍മകന്‍ വാഴപുള്ളി വിബീഷ്‌കുമാര്‍ മുട്ടാത്ത വാതിലുകളില്ല.


ചെറുപ്പം മുതലെ തട്ടുകട തൊഴിലാളിയായിരുന്നു കുട്ടാപ്പു. പിന്നീട് നഗരത്തില്‍ തട്ടുകടയാരംഭിച്ചു.
റെഡ് സോണിലെ തട്ട് കടകള്‍ മാറ്റാന്‍ നഗരസഭ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
റെഡ് സോണിന്റെ മറവില്‍ നീക്കം ചെയ്തത് കുട്ടാപ്പുവിന്റേതുള്‍പടേയുള്ള നാല് കടകള്‍ മാത്രം. വടക്കാഞ്ചേരി, പട്ടാമ്പിറോഡുകളില്‍ ഫുട്പാ്ത്ത് കച്ചവടവും, മീന്‍കച്ചവടവും, തട്ടുകടകളുമെല്ലാം പഴയ പോലെ പ്രവര്‍ത്തിച്ചു. ഈ സമയം അസുഖം മൂലം ഇയാള്‍ ആശുപത്രിയിലായിരുന്നു. നഗരത്തില്‍ പുതിയ സെക്രട്ടറി വന്നതും ഭരണ പരിഷ്‌ക്കാരം ഏര്‍പെടുത്തിയതും അറിയാതെ തട്ടുകട പുനരാരംഭിച്ചതോടെ സെക്ട്രടറിയുള്‍പടേയുള്ളവര്‍ നേരിട്ടെത്തി കട പൊളിച്ചുമാറ്റി. സാമ്പത്തികമായി വലിയ ബാധ്യതയിലുണ്ടായിരുന്ന ഇയാള്‍ ഇതോടെ തകര്‍ന്നു. നഗരത്തില്‍ നിന്നും കുടയിറക്കപെട്ട തട്ട്കടകള്‍ ബി എം എസ് തൊഴിലാളികളുടേത് മാത്രമാണെന്നും, ഇ ഒഴിവില്‍ ഭരണ കക്ഷിയുടെ ആളുകള്‍ കട തുടങ്ങിയതായും ആരോപിച്ച് ഇവര്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. നഗരത്തിലെവിടേയെങ്കിലും റെഡ് സോണില്‍ നിന്നും മാറി കച്ചവടം ആരംഭിക്കാനായി അപേക്ഷ നല്‍കിയെങ്കിലും ഇന്ന് നാളെയെന്ന് കാട്ടി മാസങ്ങളോളം നടത്തിച്ചതായും പറയുന്നു. പിടിച്ചെടുത്ത് സാമഗ്രികളെങ്കിലും നിയമ പരമായി തിരിച്ചെടുക്കാനും ഇയാള്‍ ശ്രമിച്ചു. അതു നടന്നില്ല.
 താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി നേതൃത്വവും കുട്ടാപ്പുവി്ന് വേണ്ടി അധികാരികളെ കണ്ടു. കാര്യമുണ്ടായില്ല.
കട ബാധ്യത പെരുകുകയും, കച്ചവടം ആരംഭിക്കാന്‍ നഗരസഭ അനുവദിക്കില്ലെന്നും ഉറപ്പായതോടെയുമാണ് ഇയാള്‍ മരണത്തിലേക്ക് നടന്നു കയറിയത്.
  മരണത്തിന് തൊട്ടു മുന്‍പ് കുട്ടാപ്പു ഫെയ്‌സ് ബുക്കിലിങ്ങിനെ എഴുതി. 

"വിധി". ആകെ രണ്ടക്ഷരമേ ഉള്ളുവെങ്കിലും അത് ഭയങ്കര സംഭവം തന്നെ.

www.swaleonline.com

Post A Comment: