കുന്നംകുളത്ത് നാളെ ഹര്‍ത്താല്www.swaleonline.com
കുന്നംകുളം. നഗസഭ കുടിയിറക്കിയതിനെ തുടര്‍ന്ന് തട്ട് കട തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭ പരിധിയില്‍ ഇന്ന് (തിങ്കളാഴ്ച) ഹര്‍ത്താലിന് ബി എം എസ് ആഹ്വാനം ചെയ്തു. ബി എം എസ് നേതാക്കള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളന്തതിലാണ് ഇക്കാര്യം അറിയിച്ചത്.

ഹര്‍ത്താലിന് സംഘപരിവാര്‍ സംഘടനകള്‍ പിന്തുണ അറിയിച്ചു. രാവിലെ ആറ മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍.കട കമ്പോളങ്ങള്‍ അടച്ചിടുമെങ്കിലും വാഹനങ്ങള്‍ തടയില്ല.
നഗരത്തില്‍ എം ജി ഷോപ്പിംഗ് കോപ്ലക്‌സിനു സമീപം തട്ട്കടനടത്തിയിരുന്നു തെക്കേപുറം വാഴപുള്ളി വീട്ടില്‍ വിജയന്‍ മകന്‍ കുട്ടാപ്പു എന്ന വിബീഷ്‌കുമാര്‍ 32 നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച് നിലയില്‍കണ്ടെത്തിയത്. ഇയാളുടെ തട്ട് കടയും സാമഗ്രികളും പിടിച്ചെടു്തത നഗരസഭ കള്ക്ടടര്‍ ആവശ്യപെട്ടിട്ടു പോലും ഇവ തിരിച്ചു നല്‍കാന്‍ തയ്യാറായില്ലെന്ന ബി എം എസ് ജില്ലാ നേതാക്കള്‍ ആരോപിച്ചു. ഇതില്‍ മനം നൊന്താണ് കുട്ടാപ്പു ജീവനൊടുക്കിയത്. ഇയാളുടെ ദുരിതാവസ്ഥ ബോധ്യപെടുത്തിയിട്ടു മനുഷ്യത്വപരമായി കാര്യങ്ങളെ കാണാതെ രാഷ്ട്രീയ പരമായി ദ്രോഹിക്കുകയാണ് ചെയതതെന്നും, നഗരസഭ സെക്രട്ടറിക്കെതിരെകൊല കുറ്റം ചുമത്തി കേസെടുക്കണമെന്നും ഇവര്‍ ആവശ്യപെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ പത്ത് മണിക്ക് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ബി എം എസ് ജില്ലാ പ്രസിഡന്റ് എ സി കൃഷ്ണന്‍. സെക്രട്ടറി കെ എന്‍ വിജയന്‍. മേഖല പ്രസിഡന്റ് എ എസ് പ്രേംരാജ്. സെക്രട്ടറി തിലകന്‍ തുടങ്ങയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post A Comment: